ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചില്‍ യാത്രക്കാരന്‍ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചില്‍ യാത്രക്കാരന്‍ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുകളിലെ ബര്‍ത്തില്‍ ഇരുന്ന് എണ്ണവിളക്കും അഗര്‍ബത്തിയും തെളിച്ച് പൂജ നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
അഗര്‍ബത്തിയുടെ പുക കോച്ചിനുള്ളില്‍ പടര്‍ന്നതോടെ സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് ഇത് വലിയ അപകടത്തിന് ഇടയാക്കാമെന്ന് മുന്നറിയിപ്പ് നല്‍കി.
വീഡിയോ വൈറലായതോടെ നിരവധി പേര്‍ സംഭവം വിമര്‍ശിച്ച് രംഗത്തെത്തി. അഗര്‍ബത്തിയില്‍ നിന്നുള്ള പുക ട്രെയിനിലെ സ്‌മോക്ക് ഡിറ്റക്ടര്‍ പ്രവര്‍ത്തിപ്പിക്കാനും അടിയന്തര ബ്രേക്കിംഗ് സംവിധാനത്തെ സജീവമാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.
സംഭവത്തില്‍ പ്രതികരിച്ച റെയില്‍വേയുടെ ഔദ്യോഗിക പരാതി പരിഹാര വിഭാഗമായ Railway Seva, അന്വേഷണം ആരംഭിക്കാന്‍ ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, പിഎന്‍ആര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ക്ക് ഇത്തരം പരാതികള്‍ Rail Madad പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.