മറ്റുള്ളവർക്കായി ജീവിക്കുമ്പോഴും നമ്മളെ മറക്കാതിരിക്കാം
മറ്റുള്ളവരെ പരിചരിക്കുകയും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകുകയും ചെയ്യുന്നതിനിടയിൽ പലപ്പോഴും നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടാറുണ്ട്. വായനയെ പ്രാണവായു എന്ന പോലെ സ്നേഹിച്ചിരുന്ന പലർക്കും, ജീവിതത്തിലെ തിരക്കുകൾക്കിടയിൽ എപ്പോഴോ വായനയോടുള്ള ശ്രദ്ധ നഷ്ടമായിട്ടുണ്ടാകണം. അതുപോലെ, സ്വന്തം ഇഷ്ടങ്ങളെ എല്ലാം പലരും വിസ്മരിക്കുന്നുണ്ട്. സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗമോ ക്ഷീണമോ ആണ് ഇതിന് കാരണമെന്ന് നാം കരുതിയേക്കാം. എന്നാൽ അങ്ങനെയല്ല. യഥാർഥത്തിൽ സ്വന്തം മനസ്സിനെ പരിപാലിക്കാൻ മറന്നുപോകുന്നതാണ് അതിന്റെ കാരണം. ‘നാം സ്വയം പരിപാലിക്കുമ്പോൾ കുടുംബത്തിലെ മറ്റെല്ലാവരും നന്നായിരിക്കുന്നു’ എന്ന കാര്യം നാം എപ്പോഴും മനസ്സിൽ വെക്കണം.
സ്വയം പരിചരണം (Self-care) എന്നാൽ കേവലം വ്യായാമമോ ഡയറ്റോ മാത്രമല്ലെന്ന് തിരിച്ചറിയുകയാണ് ആദ്യപടി. പരിചരണം ആവശ്യമുള്ള ഒരു കുടുംബാംഗത്തോടൊപ്പം കഴിയുന്ന ഒരാൾക്ക് സ്വന്ത ഇഷ്ടങ്ങൾക്കായുള്ള സമയം കണ്ടെത്തുക പ്രായോഗികമല്ല. അതുകൊണ്ട് തന്നെ മനസ്സിനെ പൂർണ്ണമായും ഉൾപ്പെടുത്തുന്ന വിനോദങ്ങൾ സ്വയം പരിചരണത്തിന്റെ ഭാഗമായി കണ്ടെത്തെണ്ടതുണ്ട്. വായനയിലേക്ക് തിരിച്ചുപോയും, കുടുംബാംഗങ്ങൾക്കായി പലഹാരങ്ങൾ ഉണ്ടാക്കിയും, ഫർണിച്ചറുകൾ പുനഃക്രമീകരിച്ചുംമൊക്കെ ഇതിനായി ശ്രമിക്കാം. നമ്മുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങൾക്കും ആളുകൾക്കുമായി ഓരോ ദിവസവും ചെറിയ ഇടങ്ങൾ മാറ്റിവെക്കുക എന്നതാണ് പ്രധാനം. നമുക്ക് തളർച്ച തോന്നുമ്പോൾ വഴികാട്ടികളാകാൻ സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും കഴിയും.
സങ്കീർണ്ണമായ വിഷയങ്ങൾക്ക് പകരം മനസ്സിന്റെ ഭാരം കുറയ്ക്കുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക, പസിലുകൾ, അക്കങ്ങൾ അനുസരിച്ചുള്ള പെയിന്റിംഗ്, തുന്നൽ ജോലി എന്നിവ ഏകാഗ്രത വർധിപ്പിക്കും. പ്രിയപ്പെട്ട പാട്ടുകൾ കേൾക്കുന്നത് മാനസികാവസ്ഥയെ ഉത്തേജിപ്പിക്കും. യാത്രയ്ക്കിടയിൽ സുഹൃത്തുക്കളുമായി സംസാരിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുക. കുർബാനയിൽ സംബന്ധിക്കുന്നതും ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുന്നതും മനസ്സിന് കരുത്ത് നൽകും.
സ്വയം പരിപാലിക്കുക എന്നത് സ്വാർത്ഥതയല്ല, മറിച്ച് മറ്റുള്ളവരെ മികച്ച രീതിയിൽ സ്നേഹിക്കാനുള്ള തയ്യാറെടുപ്പാണ്.