പൂജ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോരാം; പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

 
Train


പൂജാ അവധിക്കാലത്തെ വന്‍ തിരക്ക് കണക്കിലെടുത്ത് യാത്രക്കാര്‍ക്കായി ദക്ഷിണ റെയില്‍വേ പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. 

ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനാണ് (06117/06118) യാത്രാപ്രേമികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

 ഒക്ടോബര്‍ 1 മുതല്‍ 29 വരെയുള്ള തീയതികളില്‍ എല്ലാ വ്യാഴാഴ്ചകളിലും രാത്രി 11.40-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം വൈകിട്ട് 4.20-ന് കൊല്ലത്ത് എത്തിച്ചേരും.

മടക്കയാത്രയ്ക്കായി ഒക്ടോബര്‍ 2 മുതല്‍ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 6.45-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. 

എസി ഫസ്റ്റ് ക്ലാസ്, എസി ടൂ ടയര്‍, ത്രീ ടയര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ അടങ്ങിയ ഈ ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം തുടങ്ങി പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.

Tags

Share this story

From Around the Web