അവിടുത്തെ വരവിനായി നമ്മുക്ക് ഒരുങ്ങാം

 
Jesus

ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി.

അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ട് വരുന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു" (ഉത്പത്തി 2:19)

മറ്റ് സൃഷ്ടികളില്‍നിന്നും വ്യത്യസ്തമായി താനൊരു 'മനുഷ്യനാ'ണെന്നുള്ള തിരിച്ചറിവു ആദിമ മനുഷ്യനു ലഭിക്കുന്നു.

അവന്‍ അവനെപ്പറ്റിത്തന്നെ ചിന്തിക്കുകയും അവന്‍ ആരാണെന്ന് സ്വയം ചോദിക്കുകയും ചെയ്യുന്നു. ഈ അവബോധ പ്രക്രിയയുടെ ഫലമായി, 'ഞാന്‍ വ്യത്യസ്തനാണ്' എന്ന അടിസ്ഥാനപരവും ആവശ്യവുമായ വ്യത്യാസം അവന്‍ മനസ്സിലാക്കുന്നു.

'സാമ്യത'കളേക്കാള്‍ കൂടുതലായി 'വ്യത്യസ്തത'കളാണ് തനിക്കുള്ളതെന്ന തിരിച്ചറിവ് അവനുണ്ട്. ഈ വ്യത്യസ്തതകളെ നന്നായി മനസ്സിലാക്കി, ക്രിസ്തീയ വിശ്വാസത്തിന്റെ ആഴതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുമാണ് ആഗമനകാലം നമ്മോടു സംസാരിക്കുന്നത്.

ആഗമനം എന്നാല്‍ 'അവന്റെ വരവ്' എന്നാണര്‍ത്ഥം. അവന്റെ വരവിനായി നമ്മുക്ക് ഒരുങ്ങാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.12.78)

Tags

Share this story

From Around the Web