കേരള കോണ്‍ഗ്രസ് (എം) തീരുമാനം പറയട്ടെ, ആര് കൂടെച്ചേരാന്‍ ആഗ്രഹിച്ചാലും ചര്‍ച്ച ചെയ്യും; കെ സി വേണുഗോപാല്‍

 
k c venugpopal


തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്കെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. 

കേരള കോണ്‍ഗ്രസ് (എം) തീരുമാനം പറയട്ടെ, അവര്‍ യു.ഡി.എഫിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഹൈക്കമാന്‍ഡ് ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയതായി അറിയില്ല. 

യുഡിഎഫ് മികച്ച വിജയം നേടും. ഈ സാഹചര്യത്തില്‍ ആര് കൂടെച്ചേരാന്‍ ആഗ്രഹിച്ചാലും ചര്‍ച്ച ചെയ്യുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തുവന്നു. കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോയെന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. 

രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതിനിടെ അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു. തുടരും എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്.

 മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.

Tags

Share this story

From Around the Web