സഹോദര്യപൂർണ്ണമായ ഒരു ലോകത്തിന്റെ വളർച്ചയ്ക്ക് കായികരംഗം സഹായിക്കട്ടെ: ലിയോ പതിനാലാമൻ പാപ്പാ

 
2355

കായികരംഗം സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ ബന്ധങ്ങളുടെ പാലങ്ങൾ പണിയാൻ ഉപകരിക്കട്ടെയെന്ന് ലിയോ പതിനാലാമൻ പാപ്പാ.

സഹോദര്യപൂർണ്ണമായ ഒരു ലോകത്തിന്റെ വളർച്ചയ്ക്ക് കായികരംഗം സഹായിക്കട്ടെ. 

കായികരംഗം സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ ബന്ധങ്ങളുടെ പാലങ്ങൾ പണിയാൻ ഉപകരിക്കട്ടെ.  ഇറ്റലിയിലെ താരന്തോ നഗരത്തിൽ നടക്കുന്ന ഇരുപതാമത് മെഡിറ്ററേനിയൻ കായികമേളയുടെ അവസരത്തിൽ നൽകിയ ഒരു സന്ദേശത്തിലൂടെയാണ് മാനവികതയിൽ സൗഹൃദവും നല്ല ബന്ധങ്ങളും സൃഷ്ടിക്കാൻ കായികരംഗത്തിനുള്ള സാധ്യതയിലേക്ക് അദ്ദേഹം വിരൽ ചൂണ്ടിയത്.

സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ പരസ്പരബന്ധങ്ങളുടെ പാലങ്ങൾ പണിയാനും, മറ്റുള്ളവരോടുള്ള സ്വീകാര്യതാ മനോഭാവത്തിൽ വളരാനും വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യദാർഢ്യവും സമാധാനവും പ്രോത്സാഹിപ്പിക്കാനും കായികരംഗത്തിന് സാധിക്കട്ടെ.

 ഇറ്റലിയിലെ താരന്തോ നഗരത്തിൽ നടക്കുന്ന ഇരുപതാമത് മെഡിറ്ററേനിയൻ കായികമേളയുടെ അവസരത്തിൽ, താരന്തോ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ചീറോ മിനിയേറോയ്ക്കയച്ച ഒരു ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കായികരംഗത്തിന് മാനവരാശിക്ക് നൽകാൻ കഴിയുന്ന മൂല്യങ്ങളിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.

കായികതാരങ്ങൾ സമർപ്പിക്കുന്ന, രക്ഷയുടെ അടയാളമായ കുരിശ്, പ്രത്യാശയും പ്രതീക്ഷകളും നിറഞ്ഞതാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് അവർ പങ്കിടുന്ന സന്തോഷങ്ങളെയും അധ്വാനത്തെയും കൂടി പ്രതിനിധാനം ചെയ്യുന്നതാണെന്ന് പ്രസ്താവിച്ചു

താരന്തോയിൽ നടക്കുന്ന ഈ കായികമത്സരങ്ങൾ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും, വിശ്വസ്തതയുടെയും ചിന്തകളോടെയും വികാരങ്ങളോടെയും ജീവിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, ഈ മത്സരവേദിയും അവിടെ നടക്കുന്ന ചടങ്ങുകളും സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാൻ ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. മറ്റുളവരെ സ്വീകരിക്കാനുള്ള മനോഭാവവും സമാധാനവും പ്രോത്സാഹിപ്പിക്കാനും ഈ മത്സരങ്ങൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web