ക്‌നാനായക്കാരെ വരവേല്ക്കാനൊരുങ്ങി ലെസ്റ്റര്‍. 8-ാമത്‌ യൂറോപ്യന്‍ ക്‌നാനായ സംഗമം ശനിയാഴ്ച. 4000ത്തിലധികം പേരെത്തുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

 
Europe knanaya sagamam

ലെസ്റ്ററിലെ മഹര്‍ സെന്ററില്‍ നടക്കാനിരിക്കുന്ന എട്ടാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. ക്‌നാനായ സമുദായ അംഗങ്ങള്‍ ജൂണ്‍ 28നു ശനിയാഴ്ച്ച ലെക്സ്റ്ററിലെ മഹര്‍ സെന്ററിലേക്ക് ഒഴുകി എത്തും.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്‌നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂര്‍ണ്ണ പങ്കാളിത്തത്തിലാണ് ഈ വര്‍ഷത്തെ ക്‌നാനായ യൂറോപ്യന്‍ സംഗമം നടക്കുന്നത്.

ക്‌നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പൊലത്തായും, സെക്രട്ടറി ടി ഓ എബ്രഹാം, ട്രസ്റ്റി ടി സി തോമസ്, എന്നിവരും ഇതിനോടകം യുകെയില്‍ എത്തിക്കഴിഞ്ഞു. ഒ എബ്രഹാം, ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍, സിബി കണ്ടത്തില്‍ (UKKCA പ്രസിഡന്റ് ) എന്നിവരുടെ സാന്നിധ്യം സംഗമം കൂടുതല്‍ വര്‍ണ്ണശബളം ആക്കുന്നു.


കഴിഞ്ഞ ഏതാനും മാസങ്ങളായി യൂറോപ്പിലുള്ള എല്ലാ ക്‌നാനായ ദേവാലയങ്ങളിലും അതതു വികാരിമാരുടെയും ഭരണസമിതിയുടെയും, പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ വിവിധങ്ങളായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടു പോന്നത്. എട്ടാമത് ക്‌നനായ സംഗമ വേദിയില്‍ അവിസ്മരണീയ കലാപ്രകടനങ്ങള്‍ നടത്തി വേറിട്ട സാന്നിധ്യമാകുവാനായി എല്ലാ ഇടവകകളും വൈവിധ്യങ്ങളാര്‍ന്ന കലാ പ്രകടനങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്.

ഫാ. ബിനോയി തട്ടാന്‍ കന്നേല്‍, അപ്പു മണലിത്തറ, ജിനു കോവിലാല്‍, ജോ ഒറ്റ തൈകല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സംഗമം നിര്‍വാഹക സമിതി പ്രവര്‍ത്തിച്ചുവന്നത്.സംഗമ ദിവസം കുര്‍ബാനയും, യൂറോപ്പിലെ ക്‌നാനായ ഇടവകാംഗങ്ങളെ അണിനിരത്തി യുള്ള ഘോഷയാത്രയും, പൊതുസമ്മേളനം, മറ്റു വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെടും. ഫാ. ജോമോന്‍ പൊന്നൂസ് രചിച്ചു ഈണമേകിയ സ്വാഗത ഗാനത്തിന് യുകെയിലെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ നൈസ് 50 ല്‍ പരം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകള്‍ ചേര്‍ത്ത് കാണികള്‍ക്ക് ഒരു ദൃശ്യാനുഭവമാണ് അണിയറയില്‍ ഒരുങ്ങുന്നത്.


സംഗമവേദിയില്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിങ്, ഫുഡ് സ്റ്റാള്‍, അഡിഷനല്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍, സെക്യൂരിറ്റി സര്‍വീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്. സംഗമ വേദിയിലേക്കുള്ള പ്രവേശനം ,മുന്‍പ് ഇടവകകളില്‍ വിതരണം ചെയ്തതോ, സംഗമ ദിവസം വേദിയില്‍ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് കളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതിനോടകം പ്രവേശന ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ ദേവാലയങ്ങളിലെ പ്രോഗ്രാം കോഡിനേറ്ററൂമാരുമായോ കേന്ദ്ര, സംഗമം കമ്മിറ്റി അംഗങ്ങളോ ആയി ബന്ധപ്പെട്ട വേണ്ട ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്. ക്‌നാനായ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് തങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്വന്തം ദേവാലയങ്ങള്‍ ചുവടെ പറയുന്നതാണ് .

Europe Knanaya Churches:-

1 St. Simon's Knanaya Church, Bermingham

2 St Peter & St Paul's Knanaya Church, London

3 St. George Knanaya Church, Manchester

4 St. Stephen's Knanaya Church, Bristol

5 St. Mark's Knanaya Church Hampshire, Basingstoke.

6 St. John's Knanaya Church, Cardiff

7 St. Mary's Knanaya Church,Middlesbrough

8 St Mathew's Knanaya Church East Midlands, Nottingham

9 St. Joseph's Knanaya Church Cambridge

10 St. Ephraim Knanaya Church Liverpool

11 St. Knai Thomman Knanaya Church, Oxfordshire, Banburry

12 Essex Knanaya Prayer Group

13 St.Knai Thomman Knanaya Church Limerick, Ireland

14 St.Mary's Knanaya Church Dublin, Ireland

15 St.James' Knanaya Church Belfast,

16 St.Mary's Knanaya Church, Italy

17 St. Andrew's Knanaya Congregation,Edinburgh

18 Knanaya Congregation, Brussels, Belgium

ഈ ദേവാലയങ്ങളിലെ അഭിമുഖ്യത്തില്‍ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഗമത്തെ റവ. ഫാ. ഡോ. തോമസ് മണിമല, റവ. ഫാ. ജോമോന്‍ പുന്നൂസ്,റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ഡോ. ബിനോയ് തട്ടാന്‍കുന്നേല്‍, റവ. ഫാ. മാത്യൂസ് എബ്രഹാം, റവ. ഫാ. നിധിന്‍ സണ്ണി, റവ. ഫാ. ജെറിന്‍ ടി രാജു: റവ. ഫാ. ബിന്‍സു എബ്രഹാം: റവ. ഫാ. റെജിഷ് സ്‌കറിയ: റവ. ഫാ. ജോജോ ജോസഫ്: റവ. ഫാ. സിജോ ഫിലിപ്പ്: ഡോ. റൂബല്‍ എബ്രഹാം എ്ന്നിവരുടെ നേതൃത്വ്ത്തിലുള്ള സംഘമാണ്ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Tags

Share this story

From Around the Web