ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ പ്രത്യാശയുടെ സാക്ഷികളാകാന്‍ സമര്‍പ്പിതരെ ക്ഷണിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 
LEO


ആധുനിക ലോകത്തിന്റെ വിവിധ അതിര്‍ത്തികളില്‍ പ്രത്യാശയ്ക്ക് സാക്ഷ്യമേകുന്നതില്‍ മടുക്കരുതെന്ന് സമര്‍പ്പിതരെ ഓര്‍മ്മിപ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. 

സമര്‍പ്പിതജീവിതക്കാര്‍ക്കുവേണ്ടിയുള്ള ഇന്‍സ്‌റിറ്റിയൂട്ടുള്‍ക്കും അപ്പസ്‌തോലികജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 8, 9 തീയതികളിലായി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റോമിലെത്തിയ സമര്‍പ്പിതരെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചമധ്യേ അഭിസംബോധന ചെയ്യവെയാണ്, ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായി, ഇത്തരമൊരു സാക്ഷ്യം നല്‍കുന്നതിന് പാപ്പാ ആഹ്വാനം ചെയ്തത്.

കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത്, വിവിധ ഭാഷകളില്‍ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, തങ്ങളുടെ ജൂബിലിയുടെ ഭാഗമായി വത്തിക്കാനിലെത്തിയ, സന്ന്യാസിനീസന്ന്യാസിമാര്‍ക്കും, സെക്കുലര്‍ ഇന്‍സ്‌റിറ്റിയൂകളിലെ സമര്‍പ്പിതര്‍ക്കും പ്രത്യേകമായി സ്വാഗതമേകി. 


ക്രൈസ്തവ മിഷനറിമാര്‍ക്കുണ്ടായിരിക്കേണ്ട ആത്മധൈര്യത്തോടെ, സുവിശേഷവത്കരണത്തിന്റെയും, മാനവിക ഉന്നമനത്തിന്റെയും പുതിയ പാതകള്‍ കണ്ടുപിടിക്കാനും പാപ്പാ സമര്‍പ്പിതരെ ആഹ്വാനം ചെയ്തു.

സുവിശേഷത്തിനും സഭയ്ക്കുമായി ലോകമെമ്പാടുമുള്ള സമര്‍പ്പിതര്‍ ചെയ്യുന്ന അമൂല്യമായ സേവനത്തിന് നന്ദി പറഞ്ഞ പാപ്പാ, എല്ലായിടങ്ങളിലും ദൈവസ്‌നേഹത്തിന്റെ ശക്തവും വ്യക്തവുമായ അടയാളങ്ങളും, സമാധാനത്തിന്റെ ഉപകരണങ്ങളുമായിരിക്കാന്‍ അവരോട് ആവശ്യപ്പെട്ടു.

സമര്‍പ്പിതജീവിതക്കാര്‍ക്കുവേണ്ടിയുള്ള ഇന്‍സ്‌റിറ്റിയൂട്ടുകള്‍ക്കും അപ്പസ്‌തോലികജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള ജൂബിലി ചടങ്ങുകളുടെ വിശദവിവരങ്ങള്‍ ഒക്ടോബര്‍ 7 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു സംയുക്തപത്രക്കുറിപ്പിലൂടെ സുവിശേഷവത്കരണത്തിനും സമര്‍പ്പിതജീവിതക്കാര്‍ക്കുമായുള്ള ഡികാസ്റ്ററികള്‍ അറിയിച്ചിരുന്നു.


 

Tags

Share this story

From Around the Web