2026 ലെ തന്റെ ആദ്യ അപ്പോസ്തോലിക സന്ദർശനം ആരംഭിച്ച് ലിയോ പതിനാലാമൻ
2026 ലെ തന്റെ ആദ്യ അപ്പോസ്തോലിക സന്ദർശനം ആരംഭിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ.
ഇന്ന് രാവിലെ റോം സമയം 7.20-ഓടെയായാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ മൊണാക്കോയിലേക്കുള്ള യാത്ര ആരംഭിച്ചത്.
മാർപ്പാപ്പയുടെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയാണിത്. ആധുനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മാർപ്പാപ്പ മൊണാക്കോ സന്ദർശിക്കുന്നത്.
കത്തോലിക്കാ മതം ഔദ്യോഗിക മതമായ മൊണാക്കോയിൽ രാവിലെ 9 മണിയോടെ അദ്ദേഹം എത്തിച്ചേർന്നു.
യാത്രയ്ക്കിടെ ഇറ്റാലിയൻ വ്യോമാതിർത്തി പിന്നിടുമ്പോൾ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് മാർപ്പാപ്പ പതിവ് ടെലിഗ്രാം സന്ദേശം അയച്ചു.
ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം നൽകാനും പൊതുനന്മയ്ക്കായി പരിശ്രമിക്കാനും മൊണാക്കോയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഒപ്പം ഇറ്റാലിയൻ ജനതയുടെ ആത്മീയവും സാമൂഹികവുമായ പുരോഗതിക്കായി അദ്ദേഹം പ്രാർത്ഥനകൾ നേരുകയും ചെയ്തു.
ഏകദേശം ഒൻപത് മണിക്കൂർ നീളുന്ന സന്ദർശനത്തിൽ നാല് പ്രധാന പരിപാടികളാണുള്ളത്.
മൊണാക്കോയിലെ പ്രിൻസ് പാലസിൽ വെച്ച് അദ്ദേഹം രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തുകായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ വെച്ച് പ്രാദേശിക കത്തോലിക്കാ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യതു .
സെന്റ് ഡി വോട്ട ചർച്ചിന് മുന്നിലുള്ള ചത്വരത്തിൽ വെച്ച് യുവാക്കളുമായും മത അധ്യാപകരുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തും.
കൂടാതെ ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ വെച്ച് അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുകായും അതിനുമുൻപ് സ്റ്റേഡിയത്തിലെ വിശ്വാസികളെ അദ്ദേഹം നേരിട്ട് കാണുകായും ചെയ്യും.
വൈകുന്നേരം 5.45-ഓടെ മാർപ്പാപ്പ ഹെലികോപ്റ്റർ മാർഗ്ഗം വത്തിക്കാനിലേക്ക് മടങ്ങും.