ഓഗസ്റ്റ് 22 ന് ലെയോ പാപ്പ സാൻ മരീനോ സന്ദർശിക്കും
ഒക്ടോബർ 22 ന് ഇറ്റാലിയൻ നഗരമായ റിമിനിയിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി ലെയോ പതിനാലാമൻ മാർപാപ്പ സാൻ മരീനോ റിപ്പബ്ലിക്ക് സന്ദർശിക്കും. അതേസമയം, വരുംമാസങ്ങളിൽ ഇറ്റലിയിലുടനീളം വിവിധ ഇടവകകളിൽ സന്ദർശനങ്ങൾ നടത്താനും ലെയോ പാപ്പ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 22 ശനിയാഴ്ച, വടക്കൻ ഇറ്റാലിയൻ മേഖലയായ എമിലിയ-റൊമാനിയയിലെ റിമിനിയിൽ നടക്കുന്ന 47-ാമത് ‘മീറ്റിംഗ് ഫോർ ഫ്രണ്ട്ഷിപ്പ് അമങ് പീപ്പിൾസ്’ എന്ന കൂട്ടായ്മയിൽ പാപ്പ പങ്കെടുക്കുന്നത്. അന്നേ ദിവസം രാവിലെ സാൻ മരീനോയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും ഉച്ചകഴിഞ്ഞ് പാപ്പ റിമിനിയിലേക്കു പോവുക.
സാൻ മരീനോ റിപ്പബ്ലിക്കിന്റെ മുൻ രാഷ്ട്രത്തലവന്മാരായ (ക്യാപ്റ്റൻസ് റീജന്റ്) മത്തിയോ റോസി, ലോറെൻസോ ബുഗ്ലി എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് മാർപാപ്പയുടെ ഈ സന്ദർശനമെന്ന് പേപ്പൽ ഹൗസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.