‘സമാധാനത്തിന്റെ നഗരം’ എന്ന പേരില്‍ ഒരു നഗരത്തിന്റെ പണികള്‍ ആരംഭിച്ചതിന് ആശംസകള്‍ നേര്‍ന്ന് ലിയോ  മാര്‍പാപ്പ

 
Marpappa

മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയുടെ പുതിയ തലസ്ഥാനമായി ‘സമാധാനത്തിന്റെ നഗരം’ എന്ന പേരില്‍ ഒരു നഗരത്തിന്റെ പണികള്‍ ആരംഭിച്ചതിന് ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.  

ഇക്വറ്റോറിയല്‍ ഗിനിയിലെ രാഷ്ട്രീയ നേതാക്കന്മാരും നയതന്ത്രപ്രതിനിധികളും അടങ്ങുന്ന സദസിനെ അതിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ പേര് വിശുദ്ധഗ്രന്ഥത്തില്‍ പറയുന്ന ജെറുസലേമിനെയാണ് അനുസ്മരിപ്പിക്കുന്നത്.  ഓരോരുത്തരുടെയും മനഃസാക്ഷിക്ക് മുന്നില്‍ ചോദ്യമുയര്‍ത്താന്‍ ഈയൊരു തീരുമാനം സഹായി ക്കട്ടെയെന്ന് പാപ്പ പറഞ്ഞു. പൊതുനന്മ ലക്ഷ്യമാ ക്കി യുവജനങ്ങള്‍ക്ക് ഇടംനല്‍കുന്ന വ്യവ സ്ഥി തിയുടെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞു. സമാധാനത്തിന്റെ നഗരം സ്വര്‍ഗീയ ദാനമാണെന്ന നിലയില്‍ സ്വീകരിക്കപ്പെടേണ്ടതാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ഈ ലോകത്ത് ജീവിക്കുമ്പോഴും സ്വര്‍ഗത്തിലേക്ക് ഹൃദയവും മനസും കേന്ദ്രീകരിച്ച് ജീവിക്കാനാണ് ദൈവം ക്രൈസ്തവരെ വിളിക്കുന്നതെന്നാണ് വിശുദ്ധ അഗസ്റ്റിന്‍ പറയുക. ഒരു സഞ്ചാരി എന്ന രീതിയില്‍ ജീവിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കണമെന്ന് അബ്രാ ഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും പരാമര്‍ശിച്ചുകൊണ്ട് പാപ്പ ഉദ്ബോധിപ്പിച്ചു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയും സാമ്പത്തിക അസമത്വങ്ങളും പാപ്പ എടുത്തുപറഞ്ഞു.   വളര്‍ച്ചക്കുള്ള തടസങ്ങളെ നീക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കടമയുണ്ടെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ഖനികള്‍ക്കുവേണ്ടിയുള്ള സംഘര്‍ഷങ്ങളെ പാപ്പ അപലപിച്ചു.

പ്രത്യാശയോടെ സമാധാനത്തിന്റെ നഗരമായ ദൈവത്തിന്റെ നഗരത്തിലേക്ക് സഞ്ചരിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഇക്വറ്റോറിയല്‍ ഗിനി പ്രസിഡന്റ് തെയോദോറോ ഒബിയാങ് നഗ്വേമയുമായി മാര്‍പാപ്പ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്പാനിഷ് ഔദ്യോഗിക ഭാഷയായ ഏക ആഫ്രിക്കന്‍ രാജ്യമാണ് ഇക്വറ്റോറിയല്‍ ഗിനി. ദീര്‍ഘകാലം സ്‌പെയിനിന്റെ കോളനി ആയതുകൊണ്ടാണ് സ്പാനിഷ് ഔദ്യോഗിക ഭാഷയായി മാറിയത്. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാതക രാജ്യമാണെങ്കിലും സമ്പത്ത് ജനങ്ങളിലേക്ക് എത്തുന്നതില്‍ വലിയ അസമത്വം നിലനില്ക്കുന്നുണ്ട്.

ജനസംഖ്യാനുപാതികമായി ആഫ്രിക്കയില്‍ കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യങ്ങളിലൊന്നാണ്. ജനസംഖ്യയില്‍ 88 ശതമാനവും ക്രൈസ്തവരാണ്. അതില്‍ത്തന്നെ 75 ശതമാനത്തോളം കത്തോലിക്കരും.

Tags

Share this story

From Around the Web