രാഷ്ട്രീയവും സൈനികവുമായ നേട്ടങ്ങൾക്കായി മതത്തെ ആയുധമാക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി ലിയോ മാർപാപ്പ

 
Leo papa

രാഷ്ട്രീയവും സൈനികവുമായ നേട്ടങ്ങൾക്കായി മതത്തെ ആയുധമാക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ.

കാമറൂണിലെ ബാമെൻഡയിൽ നടന്ന സമാധാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാരെ 'യുദ്ധത്തിന്റെ യജമാനന്മാർ' എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്.

തകർക്കാൻ ഒരു നിമിഷം മതിയാകുമെന്നും എന്നാൽ പുനർനിർമ്മിക്കാൻ ഒരു ആയുസ്സ് പോലും തികയില്ലെന്നുമുള്ള സത്യം അംഗീകരിക്കാൻ അവർ വിസമ്മതിക്കുകയാണെന്ന് പാപ്പ കുറ്റപ്പെടുത്തി.

ആയുധങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവാക്കുന്നവർ ജനങ്ങളുടെ മുറിവുകൾ ഉണക്കാൻ തയ്യാറാകാത്തതിനെയും പാപ്പ രൂക്ഷമായി വിമർശിച്ചു.

Tags

Share this story

From Around the Web