ലബനന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ലെയോ പാപ്പ

 
pop123

ലബനന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, സര്‍വകലാശാല വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വാര്‍ഷിക ഫീസ് നല്‍കുന്നതിനായി ഫണ്ട് അനുവദിച്ച് ലെയോ പതിനാലാമന്‍ പാപ്പ. പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കസ്ട്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒക്ടോബര്‍ പത്തിന്, മെല്‍ക്കൈറ്റ് ഗ്രീക്ക് ആന്റിയോക്ക് സഭയുടെ സിനഡില്‍ പങ്കെടുക്കുന്നവരെ സ്വീകരിച്ച അവസരത്തില്‍ ആണ് പാപ്പ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നകാര്യം പങ്കുവെച്ചത്. 

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തീയ കുടുംബങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള സാഹചര്യവും സഹായവും അവസരവും ഒരുക്കുക, അതിനായി യുവതലമുറയെ പിന്തുണയ്ക്കുക എന്നിവയാണ് ഈ സഹായത്തിലൂടെ വത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്.

ഇതിലൂടെ മാര്‍പാപ്പായ്ക്ക് അവിടുത്തെ കുട്ടികളോടുള്ള കരുതലും സ്‌നേഹവും അടുപ്പവുമാണ് വ്യക്തമാകുന്നത് എന്ന് വത്തിക്കാന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 യുദ്ധം, സാമ്പത്തിക പ്രതിസന്ധി, അസമാധാനം എന്നിവയ്ക്കിടയിലും ആ ജനങ്ങള്‍ക്കൊപ്പം നിലനില്‍ക്കാന്‍ തയ്യാറായ മെല്‍ക്കൈറ്റ് ഗ്രീക്ക് ആന്റിയോക്ക് സഭയുടെ മെത്രാന്മാരോടുള്ള തന്റെ സ്‌നേഹവും അടുപ്പവും പാപ്പ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.
 

Tags

Share this story

From Around the Web