പ്രഭാഷകനും കവിയുമായ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു

 
binoy kuuvila


തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശാല ഭദ്രാസന വൈദികനായ ഫാ. ബിജോയ് ഊരാളിവിള (38) അന്തരിച്ചു. പാന്‍ക്രിയാസിലെ കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിക്കുമ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്.

വെണ്ണിയൂര്‍ ഇടവക വികാരിയായ അദ്ദേഹം മികച്ച വാഗ്മിയും കവിയുമായിരുന്നു. കേരള കത്തോലിക്കാ സഭ നടത്തിയ വിവിധ കവിതാ രചനാ മത്സരങ്ങളില്‍ നിരവധി തവണ സമ്മാനാര്‍ഹനായിട്ടുണ്ട്.

രൂപതയുടെ ചാന്‍സലര്‍ (ചാന്‍സലര്‍ ഓഫ് എപ്പാര്‍ക്കിയല്‍ കൂരിയ), പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ അംഗം, കോളേജ് ഓഫ് എപ്പാര്‍ക്കിയല്‍ കണ്‍സ ള്‍ട്ടേഴ്സ് അംഗം എന്നീ പ്രധാന ചുമതലകള്‍ വഹിച്ചു വരികയായിരുന്നു.

അമ്പിളികോണം ഇടവകാംഗമായ അദ്ദേഹം 2015 ഡിസംബര്‍ 26-ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമില്‍ നിന്ന് ലൈസന്‍ഷിയേറ്റ് പഠനം പൂര്‍ത്തിയാക്കി.

സെപ്റ്റംബര്‍ 19ന് വൈകുന്നേരം 5.30ന് ഭൗതീകശരീരം പൊതുദര്‍ശനത്തിനായി വെണ്ണിയൂര്‍ ദേവാലയത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് 7ന് അമ്പിളികോണം ദേവാലയത്തിലേക്ക് കൊണ്ടുപോകും. 20ന് ഉച്ചയ്ക്ക് 1.15ന് നഗരികാണിക്കല്‍ ശുശ്രൂഷ. 3.30ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മിത്വത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടക്കും

Tags

Share this story

From Around the Web