വത്തിക്കാനില്‍ ലെയോ പാപ്പയെ സന്ദര്‍ശിക്കാന്‍ ലെബനന്‍ പ്രസിഡന്റ്

 
LEBANEN

ഓഗസ്റ്റ് 20 വ്യാഴാഴ്ച, ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനെ വത്തിക്കാനില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ സ്വീകരിക്കും. വടക്കന്‍ ലെബനനിലെയും മധ്യപൂര്‍വദേശത്തെയും സുരക്ഷാ സ്ഥിതിഗതികളും മേഖലയിലെ സമാധാന ചര്‍ച്ചകളും മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന സന്ദര്‍ശനം. 

ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രസിഡന്റ് വത്തിക്കാനില്‍ പരിശുദ്ധ പിതാവിനെ സന്ദര്‍ശിക്കുക.

കൂടിക്കാഴ്ചയില്‍ ഇസ്രായേലുമായി നടന്നു വരുന്ന സമാധാന ചര്‍ച്ചകളുടെ നിലവിലെ പുരോഗതിയും നയതന്ത്ര നീക്കങ്ങളും പ്രസിഡന്റ് ജോസഫ് ഔണ്‍ മാര്‍പാപ്പയെ ധരിപ്പിക്കും. 

തെക്കന്‍ ലെബനനില്‍ സേവനമനുഷ്ഠിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഇന്ററിം ഫോഴ്‌സ് ഇന്‍ ലെബനന്‍  ദൗത്യത്തിന്റെ ഭാവി, അതിര്‍ത്തി മേഖലകളിലെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയും ചര്‍ച്ചയാകും. 

ഇതുകൂടാതെ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.


പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വത്തിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, ലബനന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ആഗോളതലത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Tags

Share this story

From Around the Web