മുൻപെങ്ങും ഉണ്ടാകാത്തത്ര വലിയ ആക്രമണം: കടുത്ത ആശങ്കയെന്ന് ലെബനോനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ
ബെയ്റൂട്ട്: രാജ്യതലസ്ഥാനമായ ബെയ്‌റൂട്ട് നഗരത്തിലുൾപ്പെടെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലെബനോനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ പൗളോ ബോർജ്യ. മുൻപെങ്ങും ഉണ്ടായിട്ടല്ലാത്തത്ര വലിയ ആക്രമണമാണ് ലെബനോൻ ഇപ്പോള്‍ നേരിടുന്നതെന്നും, ബെയ്‌റൂട്ട് നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവച്ചിരിക്കുന്നതെന്നും രാജ്യത്തേക്കുള്ള വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് പൗളോ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് പത്ത് മിനിറ്റ് നീണ്ട ഇസ്രായേൽ ആക്രമണം നിരവധി മരണങ്ങൾക്കും വലിയ വിനാശത്തിനും കാരണമായെന്നു മാരോണൈറ്റ് പാത്രിയാര്‍ക്കീസ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായിയ്ക്കൊപ്പം തെക്കൻ പ്രദേശത്ത് നടത്തിയ സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
റെഡ് ക്രോസിന്റെ പ്രവർത്തകർ ഇതിനോടകം എൺപത്തിയേഴ് മൃതദേഹങ്ങൾ കണ്ടതായി അറിയിച്ചിട്ടുണ്ട്. 722 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് ബോർജ്യ പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങള്‍ ലെബനോനെ കാത്തിരിക്കുന്നതെന്ന ഇസ്രയേലിന്റെ മാധ്യമ റിപ്പോര്‍ട്ട് തങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും ലെബനോനിലെ ദേശീയനേതൃത്വം തുറന്ന ചർച്ചകളാണ് ആവശ്യപ്പെടുന്നതെന്നും അപ്പസ്തോലിക് ന്യൂണ്‍ഷോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലെബനോനിൽ പത്ത് മിനിറ്റിനുള്ളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 254 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്ക്.
1165 പേർക്ക് പരിക്കേറ്റു. 1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ലെബനോൻ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിൽ ബാർബർ മേഖലയിലടക്കം നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബാക്രമണം നടത്തിയത്.
ബെയ്റൂട്ട്: രാജ്യതലസ്ഥാനമായ ബെയ്‌റൂട്ട് നഗരത്തിലുൾപ്പെടെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലെബനോനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ പൗളോ ബോർജ്യ. മുൻപെങ്ങും ഉണ്ടായിട്ടല്ലാത്തത്ര വലിയ ആക്രമണമാണ് ലെബനോൻ ഇപ്പോള്‍ നേരിടുന്നതെന്നും, ബെയ്‌റൂട്ട് നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവച്ചിരിക്കുന്നതെന്നും രാജ്യത്തേക്കുള്ള വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് പൗളോ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് പത്ത് മിനിറ്റ് നീണ്ട ഇസ്രായേൽ ആക്രമണം നിരവധി മരണങ്ങൾക്കും വലിയ വിനാശത്തിനും കാരണമായെന്നു മാരോണൈറ്റ് പാത്രിയാര്‍ക്കീസ് സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായിയ്ക്കൊപ്പം തെക്കൻ പ്രദേശത്ത് നടത്തിയ സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
റെഡ് ക്രോസിന്റെ പ്രവർത്തകർ ഇതിനോടകം എൺപത്തിയേഴ് മൃതദേഹങ്ങൾ കണ്ടതായി അറിയിച്ചിട്ടുണ്ട്. 722 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് ബോർജ്യ പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങള്‍ ലെബനോനെ കാത്തിരിക്കുന്നതെന്ന ഇസ്രയേലിന്റെ മാധ്യമ റിപ്പോര്‍ട്ട് തങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും ലെബനോനിലെ ദേശീയനേതൃത്വം തുറന്ന ചർച്ചകളാണ് ആവശ്യപ്പെടുന്നതെന്നും അപ്പസ്തോലിക് ന്യൂണ്‍ഷോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലെബനോനിൽ പത്ത് മിനിറ്റിനുള്ളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 254 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്ക്. 1165 പേർക്ക് പരിക്കേറ്റു.
1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ലെബനോൻ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ജനസാന്ദ്രതയേറിയ ബെയ്‌റൂട്ടിൽ ബാർബർ മേഖലയിലടക്കം നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബാക്രമണം നടത്തിയത്.