'28ന് മുമ്പ് രാജ്യംവിടണം'; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത നടന്‍ ഇമ്രാന്‍ ഖാന് നോട്ടീസ് നല്‍കി മുംബൈ പൊലീസ്

 
imran khan


 
മുംബൈ: ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന് ഒക്ടോബര്‍ 28-നകം ഇന്ത്യ വിടാന്‍ നിര്‍ദേശം നല്‍കി മുംബൈ പൊലീസ് നോട്ടീസ് അയച്ചു. സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് താരത്തിനെതിരെ പൊലീസ് നടപടി കടുപ്പിച്ചത്. യുഎസ് പൗരത്വമുള്ള വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ക്രാന്തി മൈതാനില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ അനന്തരവന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ നടനെതിരെ ബിജെപി നേതാവ് കിരീത് സോമയ്യ രംഗത്തെത്തുകയും ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടന്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് ഒക്ടോബര്‍ 28 വരെ സമയം അനുവദിച്ച് നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് താരത്തിന് തിരിച്ചടിയായി പൊലീസിന്റെ ഔദ്യോഗിക ഉത്തരവ് എത്തിയിരിക്കുന്നത്.


നേരത്തെ, പ്രതിഷേധത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ താന്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പ്രതിനിധിയായല്ല, മറിച്ച് മുംബൈയിലെ ഒരു സാധാരണ താമസക്കാരന്‍ എന്ന നിലയിലാണ് എത്തിയതെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെയും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു

Tags

Share this story

From Around the Web