നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് - സന്ധ്യാപ്രാര്‍ത്ഥന

അമ്മയെ പോലെ ആശ്വസിപ്പിക്കുന്ന ഈശോയെ... ഇന്നേ ദിവസത്തെ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവില്‍ ഞങ്ങള്‍ അവിടുത്തെ സന്നിധിയില്‍ ആശ്വസത്തിനായി ഈരാത്രിയില്‍ അണയുന്നു. അമ്മയെ പോലെ അവിടുത്തെ മാറോടു ചേര്‍ത്തണച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയേ... ജോലിയിലും മറ്റും ഒത്തിരി കഷ്ടപ്പാടും വേദനയും ഞങ്ങള്‍ അനുഭവിക്കുന്നു. അതെല്ലാം അവിടുത്തെ കരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ആത്മനാഥ... അവിടുന്ന് കാണുന്നുണ്ടല്ലോ.
ഞങ്ങളുടെ അധ്വാനത്തെ അവിടുന്ന് കാണുന്നുണ്ടെല്ലോ. ഞങ്ങളുടെ ജോലിയെയും ജോലി മേഖലകളെയും അനുഗ്രഹിക്കണമേ. ഈശോയേ... കഷ്ടപ്പാടിലൂടെ കടന്നു പോകുന്ന മക്കളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ വഹിക്കുന്ന കടബാധ്യത, സാമ്പത്തിക പ്രതിസന്ധി എല്ലാം അവിടുത്തേക്ക് സമര്‍പ്പിക്കുന്നു. ദൈവമേ ഞങ്ങളെ ആശ്വസിപ്പിക്കണമേ. ഈശോയെ അവിടുന്ന് നല്‍കിയ സമ്പത്ത് പാപത്തിനായി ഉപയോഗിച്ച നിമിഷങ്ങള്‍ക്കായി മാപ്പ് ചോദിക്കുന്നു. കരുണയായിരിക്കണമേ. അവിടുന്ന് ഞങ്ങളുടെ കഷ്ടപ്പാടുകള്‍ കാണുന്നുണ്ട്, അവിടുന്ന് ഏറ്റെടുക്കും എന്ന പൂര്‍ണ വിശ്വാസത്തോടെ ഞങ്ങള്‍ ഇതാ ഉറങ്ങാന്‍ പോകുന്നു. കണ്ണുനീരിനെ മറി കടക്കാത്ത കര്‍ത്താവേ സുഖ നിദ്ര നല്കി അനുഗ്രഹിക്കണമേ... ആമേന്‍