അവധിക്കാലത്ത് അഭിനയം പഠിക്കാം; അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍
Apr 28, 2026, 14:42 IST
കൊച്ചി: അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഭിനയം പഠിക്കാനുള്ള അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. മെയ് 18 മുതല്‍ 22 വരെ മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ ‘അരങ്ങ് 2026’ എന്ന പേരില്‍ പിഒസിയില്‍ നാടക ശില്പശാല സംഘടിപ്പിക്കുന്നു. 10 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം.
പ്രമുഖ നാടക പ്രവര്‍ത്തകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. തോമസ് പനക്കളം എന്നിവര്‍ നേതൃത്വം നല്‍കും.
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സമയം. ഫീസ് 1,000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446024490.