വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം; സിപിഎം കരട് രേഖയിൽ നിർദേശം.  നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തലുകൾ

 
Cpm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സമിതിക്കായി തയ്യാറാക്കിയ കരട് രേഖയിൽ നിർദേശം. 

തീരുമാനങ്ങൾ തെറ്റിയാൽ അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടിലെ കമ്മിറ്റികളുടെ മേൽ ചുമത്താനാകില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നതായാണ് വിവരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമായും വിലയിരുത്തലുകൾ. സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും കരട് രേഖയിൽ നിർദേശമുണ്ട്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതായാണ് വിവരം.

തളിപ്പറമ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ശുപാർശ അംഗീകരിച്ചാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. 

പിന്നീട് മണ്ഡലത്തിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിയുടെ മേൽ മാത്രം ചുമത്തുന്ന രീതി ശരിയല്ലെന്നാണ് കരട് രേഖയിലെ വിലയിരുത്തൽ. തീരുമാനമെടുത്ത നേതൃത്വമാണ് അതിന്റെ ഫലത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നാണ് നിർദേശം

Tags

Share this story

From Around the Web