കോട്ടയത്തെ നഗരസഭകളില്‍ കാലിടറി വീണു എല്‍.ഡി.എഫ്. പാലായില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ നഗരസഭ ഭരിക്കാന്‍ യു.ഡി.എഫ്. ജില്ലയില്‍ മൊത്തം എല്‍.ഡി.എഫ് വിരുദ്ധട്രെന്‍ഡ്‌

 
LDF

കോട്ടയം: കോട്ടയത്തെ നഗരസഭകളില്‍ കാലിടറി വീണു എല്‍.ഡി.എഫ്. ചങ്ങനാശേരി, ഏറ്റുമാനൂര്‍, കോട്ടയം വൈക്കം നഗരസഭകളില്‍ യു.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പാലായില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ നഗരസഭ ഭരിക്കാന്‍ യു.ഡി.എഫ് തയാറാവുകയാണ്. 

ഇതുവരെ അഞ്ച് സ്വതന്ത്രന്‍മാരാണു പാലായില്‍ വിജയിച്ചത്. നിലവില്‍ പത്തു സീറ്റില്‍ യു.ഡി.എഫ്, പതിനൊന്നു സീറ്റില്‍ എല്‍.ഡി.എഫും വിജയിച്ചു. പാലായില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നിടത്തു പോലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടുകയായിരുന്നു.

പാറമലക്കുന്ന്  ബെറ്റി ഷാജു തുരുത്തന്‍(എല്‍.ഡി.എഫ്), മുണ്ടുപാലം ഷാജു തുരുത്തന്‍ (എല്‍.ഡി.എഫ്),മാര്‍ക്കറ്റ് ജോസിന്‍ ബിനോ(സ്വത), കിഴതടിയൂര്‍ സോണിയ(യു.ഡി.എഫ്.), പ്ലാത്താനം ജോര്‍ജുകുട്ടി ചെറുവള്ളില്‍(എല്‍.ഡി.എഫ്),കണ്ണാട്ടുപാറ സെബാസ്റ്റ്യന്‍ ജെ. പനയ്ക്കല്‍(യു.ഡി.എഫ്), പുളിമലക്കുന്ന് ജിജി ബൈജു(എല്‍.ഡി.എഫ്), കവീക്കുന്ന് റിയ ചീരാംകുഴി(യുഡിഎഫ്), കൊച്ചിടപ്പാടി സജി ടോണി(യു.ഡി.എഫ്,), മൂന്നാനി ബിനു വരിക്കാനി(യു.ഡി.എഫ്), മൊണാസ്ട്രി റൂബി ആന്റോ(എല്‍.ഡി.എഫ്), ചേത്തിമറ്റം ടോണി തൈപ്പറമ്പില്‍(യു.ഡി.എഫ്), മുരിക്കുംപുഴ ബിജു പുളിക്കകണ്ടം(സ്വത),പരിപ്പില്‍കുന്ന് ബിനു പുളിക്കകണ്ടം(സ്വത),പാലംപുരയിടം ദിയ ബിനു(സ്വത),കണ്ണാടിയുറുമ്പ് ടോമിന്‍ വട്ടമല എല്‍.ഡി.എഫ്, 12ാംമൈല്‍ സനില്‍ രാഘവന്‍ എല്‍.ഡി.എഫ്, മുക്കാലിക്കുന്ന് ലിസിക്കുട്ടി മാത്യു യു.ഡി.എഫ്, പാലാ മായാ രാഹുല്‍(സ്വത), ളാലം ബിജി ജോജോ(എല്‍.ഡി.എഫ്), വെള്ളാപ്പാട് ലീനാ സണ്ണി(എല്‍ഡി.എഫ്), അരുണാപുരം രജിത പ്രകാശ്(യു.ഡി.എഫ്), കോളജ് വാര്‍ഡ് പ്രിന്‍സി സണ്ണി(യു.ഡി.എഫ്), കൊട്ടാരമറ്റം ബിജു മാത്യൂസ്(യു.ഡി.എഫ്), നെല്ലിയാനി ബിജു പാലുപ്പടവില്‍(എല്‍.ഡി.എഫ്), പുത്തന്‍പള്ളിക്കുന്ന് റോയി ഫ്രാന്‍സിസ് (എല്‍.ഡി.എഫ്), എന്നിവരാണു വിജയിച്ചത്.

Tags

Share this story

From Around the Web