മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

മാനന്തവാടി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക നാലാംമൈലില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കെസിവൈഎം രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗം ദ്വാരക ഫൊറോന വികാരി ഫാ. ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിരപരാധികള്‍ ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കെസിവൈഎം മാനന്തവാടി രൂപതാ മുന്‍ പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. എകെസിസി രൂപതാ വൈസ് പ്രസിഡന്റ് റെനിന്‍ കഴുതാടിയില്‍, സിസ്റ്റര്‍ ജെസി പോള്‍ എസ്.എച്ച്, രൂപതാ സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം രൂപത സെക്രട്ടറിയേറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളും പ്രതിഷേധത്തിന് അഭിവാദ്യമര്‍പ്പിച്ചു.
കെസിവൈഎം, ചെറുപുഷ്പ മിഷന്‍ലീഗ്, എകെസിസി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.