'കൊച്ചി മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടു'; തുറന്ന് സമ്മതിച്ച് വി.കെ മിനിമോള്‍
കൊച്ചി:കൊച്ചി മേയര്‍ പദവി ലഭിക്കുന്നതില്‍ സഭ ഇടപെട്ടിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മേയര്‍ വി.കെ മിനിമോള്‍ . മേയര്‍ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാര്‍ സംസാരിച്ചതിനായി വി കെ മിനിമോള്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ജനറല്‍ അസംബ്ലിയിലാണ് മേയറുടെ പരാമര്‍ശം.
ദീപ്തി മേരി വര്‍ഗീസ്, വികെ മിനി മോള്‍, ഷൈനി മാത്യു ഈ മൂന്നു പേരുകളില്‍ മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തില്‍ നിന്ന് വേണമെന്ന് ആവശ്യം ഉയര്‍ന്നതോടെ ചര്‍ച്ച വികെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി.
കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേര്‍ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം.
സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി.മേയറുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
കൊച്ചി കോര്‍പറേഷനിലുള്ള 47 കൗണ്‍സിലര്‍മാരില്‍ 18 പേര്‍ ലത്തീന്‍ സഭാക്കാരാണ്. ടേം വ്യവസ്ഥയില്‍ മേയര്‍ സ്ഥാനം രണ്ടര വര്‍ഷത്തിനുശേഷം ഷൈനി മാത്യുവിന് നല്‍കാനാണ് ധാരണ.