ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം: അര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

തിരുവനന്തപുരം:ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട് അര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ. ആര്‍. എല്‍. സി. സി. പ്രസിഡണ്ടും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, കെ. ആര്‍. എല്‍. സി.സി. ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കോഴിക്കോട് അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.
കെ. ആര്‍.എല്‍.സി.സി.യുടെ പേരില്‍ മുഖ്യമന്ത്രിക്ക് വര്‍ഗീസ് ചക്കാലക്കല്‍ മെത്രാപ്പോലീത്ത ഓണാശംസകള്‍ നേരുകയും ചെയ്തു.