ഇരിങ്ങാലക്കുട രൂപതയില്‍ വലിയ കുടുംബങ്ങളുടെ സംഗമം നാളെ നടക്കും
 

 
family


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയില്‍ വലിയ കുടുംബങ്ങളുടെ സംഗമം സെപ്റ്റംബര്‍ 6ന് നടക്കും. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കിയിരിക്കുന്ന സംഗമം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ്. 

2010-ലോ അതിനുശേഷമോ വിവാഹിതരായി നാലോ അതില്‍ കുടുതല്‍ മക്കളോ ഉള്ള കുടുംബങ്ങളുടെ സംഗമാണ് ഒരുക്കിയിരിക്കുന്നത്.

ഇരിങ്ങാലക്കുട രൂപതയുടെ കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ചാണ് സംഗമം നടത്തുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലിയര്‍പ്പിക്കും.

 പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോ ന്‍സ് ജോസഫിന്റെ അനുഭവ സാക്ഷ്യവും എല്‍വിസ് കൊട്ടൂരാന്‍ ദമ്പതികള്‍ക്കുള്ള ക്ലാസും നയിക്കും. 

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ വലിയ കുടുംബങ്ങളെ ആദരിക്കുകയും അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും.  

ഇരിങ്ങാക്കുട രൂപത കുടുംബകൂട്ടായ്മ കേന്ദ്ര സമിതി, പ്രോ-ലൈഫ് ട്രസ്റ്റ്, കാത്തലിക് കപ്പിള്‍സ് മൂവ്മെന്റ്, ജീസസ് യൂത്ത്, മാതൃസംഘം, സഹൃദയ എഞ്ചിനീയറിംഗ് കോളജ് എന്നിവരുടെ സഹകരണത്തോടെയാണ് സംഗമം നടത്തുന്നത്.

വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍, രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡന്റ് ജിക്സണ്‍ നാട്ടേക്കാടന്‍, ജോഷി പുത്തിരിക്കല്‍, ജോളി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

Tags

Share this story

From Around the Web