കള്ളാടി മണ്ണിടിച്ചില്‍; മരിച്ച 3 പേരുടെ എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി; വിമാനമാര്‍ഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

 
kalladi



വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. മരിച്ച ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍, ബീഹാര്‍ സ്വദേശി ബികാഷ് കുമാര്‍, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍ എന്നിവരുടെ മൃതദേഹങ്ങളുടെ എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇവരുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.


ദുരന്തത്തില്‍ കാണാതായ 5 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും സ്ഥലത്ത് തുടരുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ ഉടന്‍ അപകടസ്ഥലം സന്ദര്‍ശിക്കും.

 പ്രദേശത്തെ മണ്ണ് പൂര്‍ണമായി മാറ്റാന്‍ ഏകദേശം മൂന്ന് ദിവസം എടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. നിലവില്‍ സമീപ പ്രദേശത്തെ തോടുകളില്‍ ഉള്‍പ്പടെ കാണാതായവര്‍ക്കായി തിരിച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്താന്‍ ആയില്ല. കാണാതായവര്‍ മണ്ണനടിയില്‍ തന്നെയെന്ന നിഗമനത്തിലാണ് എന്‍ടിആര്‍എഫും ഫയര്‍ ഫോഴ്‌സുീ.

Tags

Share this story

From Around the Web