കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

 
kuth

തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. തുരങ്ക ഭാഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയ തോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

പാലക്കാട് - തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുതിരാൻ തുരങ്കത്തിന്റെ മുകൾ ഭാഗത്താണ് രണ്ടിടത്തായി മണ്ണിടിച്ചിലുണ്ടായത്. സംഭവത്തെ തുടർന്ന് ഹൈവേ കൺട്രോൾ റൂമിലെ പട്രോളിങ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തി.

Tags

Share this story

From Around the Web