പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു, തിരുവനന്തപുരം - നാഗര്‍കോവില്‍ പാതയില്‍ ട്രെയിനുകള്‍ വൈകിയോടും

 
train


 
തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നിമാറി. ബിലാസ്പൂര്‍ - തിരുനെല്‍വേലി എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് അപകടം. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപമാണ് സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയായിരുന്നു. മഴയെത്തുടര്‍ന്ന് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ തിരുവനന്തപുരം - നാഗര്‍കോവില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനും ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ റെയില്‍വേ ജീവനക്കാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ തുടരുകയാണ്.


അപകടത്തില്‍പ്പെട്ട ബിലാസ്പൂര്‍ തിരുനെല്‍വേലി എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. യാത്രക്കാര്‍ക്ക് റെയില്‍വേ ബസ് സംവിധാനമൊരുക്കും. ആറ് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പരശുറാം എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് വൈകിയോടും.

റദ്ദാക്കിയ ട്രെയിനുകള്‍
56306, തിരുവനന്തപുരം നോര്‍ത്ത് - നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍
56309, നാഗര്‍കോവില്‍ ജംഗ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍
56102, നാഗര്‍കോവില്‍ ജംഗ്ഷന്‍ - കൊല്ലം പാസഞ്ചര്‍
56101, കൊല്ലം ജംഗ്ഷന്‍ - നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍
56305, നാഗര്‍കോവില്‍ ജംഗ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍
56310, തിരുവനന്തപുരം നോര്‍ത്ത് - നാഗര്‍കോവില്‍ ജംഗ്ഷന്‍ പാസഞ്ചര്‍

Tags

Share this story

From Around the Web