വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Jul 7, 2026, 12:04 IST
വയനാട് മേപ്പാടിയിലെ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടം നടന്നത്.
പ്രദേശത്ത് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇതിനോടകം മണ്ണില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്നുണ്ട്.