കുണ്ടന്നൂരില്‍ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂസര്‍: ഫസ്റ്റ് ഓണര്‍ മാഹിന്‍ അന്‍സാരിയെ ചോദ്യം ചെയ്ത് കസ്റ്റംസ്. രേഖകള്‍ ഹാജരാക്കി,കോയമ്പത്തൂര്‍ സംഘവുമായുള്ള മാഹിന്റെ ബന്ധം അന്വേഷിക്കും

കൊച്ചി:കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂസര്‍ ഫസ്റ്റ് ഓണര്‍ മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു.
വാഹന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് മാഹിന്‍ അന്‍സാരി കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അന്‍സാരി സമര്‍പ്പിച്ച രേഖകള്‍ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കി.
കോയമ്പത്തൂര്‍ സംഘവുമായിയുള്ള മാഹിന്റെ ബന്ധമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പരിശോധന ശക്തമാക്കിയതോടെ ഉടമകള്‍ വാഹനം മാറ്റിയെന്ന സംശയത്തിലാണ് കസ്റ്റംസ് .
വാഹനത്തിന്റെ ഉടമകള്‍ നമ്പറും നിറവും മാറ്റിയെന്നാണ് നിഗമനം . വാഹനം കേരളത്തില്‍ നിന്ന് പുറത്തേക്ക് കടത്താനായി ശ്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
വാഹനത്തിന്റെ നമ്പര്‍ ചെക്ക് പോസ്റ്റുകളില്‍ കൈമാറിയിരിക്കുകയാണ്. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.