ഭൂപതിവ് നിയമ ഭേദഗതി: ചട്ടങ്ങൾ അടുത്ത മാസം ആദ്യം തന്നെ പ്രാബല്യത്തിൽ വരും: മന്ത്രി കെ രാജൻ

 
K rajan

ഭൂപതിവ് ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അടുത്ത മാസം ആദ്യം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

ചട്ടങ്ങൾ പൂർത്തിയായിട്ടുണ്ട് എന്നും അതിൽ ധന, നിയമ വകുപ്പുകളുടെ പരിശോധന നടക്കുകയാണ് എന്നും മന്ത്രി ഇടുക്കി കട്ടപ്പനയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വലിയ പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് ഭൂനിയമ ഭേദഗതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയത്. ബില്ല് പാസായതിനുശേഷം ചട്ടരൂപീകരണത്തിന് നിയമവിധഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തി.

സാധാരണക്കാർക്ക് അധിക ബാധ്യത ഉണ്ടാവാത്ത വിധത്തിൽ ക്രമവൽക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു .

പട്ടയ, ഭൂപ്രശ്നങ്ങളുടെ പരിഹാരവുമായി മുന്നോട്ടു പോകുന്നതിനൊപ്പം തന്നെ കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും സംസ്ഥാന സർക്കാർ ഒരുപോലെ കാണില്ല കയ്യേറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനോടൊപ്പംതന്നെ കുടിയേറ്റക്കാർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web