ദൈവമാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ വേളാങ്കണ്ണിയിലെത്തിയത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍

 
velankanni


നാഗപട്ടണം: ദൈവമാതാവിന്റെ ജനന തിരുനാള്‍ ദിനത്തിനോട് അനുബന്ധിച്ച് പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് എത്തിയത് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍.

 ഇന്നലെ തിരുനാള്‍ ദിനത്തിലും തലേന്ന് നടന്ന പ്രശസ്തമായ രഥഘോഷയാത്രയിലും പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. 11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണമായിരിന്നു തിങ്കളാഴ്ച വൈകുന്നേരം നടന്ന രഥഘോഷയാത്ര.

ദൈവമാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ ഇന്നലെ രാവിലെ ആറിന് ബിഷപ്പ് ഡോ. സഹായരാജിന്റെ കാര്‍മികത്വത്തില്‍ ബസിലിക്കയില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ചു. തിരുനാള്‍ സന്ദേശവും നടന്നു. 

മലയാളികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളില്‍ വേളാങ്കണ്ണിയിലെത്തിയത്. വന്‍ ജനത്തിരക്ക് പ്രമാണിച്ച് ബസിലിക്ക പരിസരത്തും നഗരത്തിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തമിഴ്നാട് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

Tags

Share this story

From Around the Web