മൺസൂൺ മഴക്കുറവ്: നൂറിലേറെ ജില്ലകളിൽ കാർഷിക പ്രതിസന്ധി; രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക്?

 
rain

കോട്ടയം: മൺസൂൺ മഴക്കുറവ്, രാജ്യത്തെക്കാത്തിരിക്കുന്നത് കടുത്ത ഭക്ഷ്യക്ഷാമം. രാജ്യത്തെ നൂറിലേറെ ജില്ലകള്‍ കാലാവസ്ഥ വ്യതിയാനം മൂലം കടുത്ത കാര്‍ഷിക പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തൽ. ഇത് വിള ഉത്പാദനം, ഗ്രാമീണ ജീവിതോപാധി, ദേശീയ ഭക്ഷ്യ സുരക്ഷ എന്നിവയില്‍ വലിയ ആശങ്കയായ് ഉയര്‍ത്തുന്നത്. 

തെക്ക് പടിഞ്ഞാന്‍ കാലവര്‍ഷത്തെ ആശ്രയിച്ചാണ് നമ്മുടെ കൃഷി നിലനില്‍ക്കുന്നത്. ജലസേചന സൗകര്യങ്ങള്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വലിയ തോതില്‍ നാം വിതയ്ക്കാനും മറ്റും മഴയെ ആശ്രയിക്കുന്നു. ഇതിന് പുറമെ ജലസേചനത്തിനും ഭൂഗര്‍ഭ ജലസംഭരണത്തിനും മഴ തന്നെയാണ് ആശ്രയം.

ഇക്കുറി അസാധാരണമാം വിധം കാലവര്‍ഷം ദുർബലമായത് കൃഷിയു തകര്‍ത്തു. പ്രത്യേകിച്ച് നെല്‍കൃഷിയെ. വടക്ക്-കിഴക്ക് ഇന്ത്യയില്‍ ജൂണ്‍ - ജൂലൈ മാസത്തിലാണ് കാലങ്ങളായി ഞാറു പറിച്ച് നടുന്നത്. എന്നാല്‍ കടുത്ത വരള്‍ച്ചയും അസാധാരണമാം വിധം ഉയര്‍ന്ന ചൂടും ശക്തമായ കാറ്റും നിരവധി കൃഷിയിടങ്ങളിലെ ഞാറുകൾ കരിഞ്ഞുണങ്ങി. 

കടുത്ത ചൂടും അസ്ഥിരമായ മണ്ണിലെ ഈര്‍പ്പവും വിത്ത് മുളയ്ക്കുന്നതിനെയും നേരത്തെ വിതയ്ക്കുന്നതിനെയും സ്വാധീനിക്കുന്നു. അത്യാധുനിക വിത്തിനങ്ങളുടെ നല്ല വിളവിന് കാലാവസ്ഥ കൂടി അനുകൂലമാകേണ്ടതുണ്ട്. കാലാവസ്ഥ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വന്‍തോതില്‍ വളവും കീടനാശിനിയും ആവശ്യമായി വരുന്നു. കാലവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കീടങ്ങളിലും അസുഖബാധയിലും മാറ്റങ്ങളുണ്ടാക്കുന്നു. വിളപാകമാകുന്ന ഘട്ടത്തിലുള‍പ്പെടെ കീടബാധയുണ്ടാകാനുള്ള സാധ്യത ഏറുന്നു.

മഴയുടെ ലഭ്യത വിത്ത് വിതയ്ക്കുമ്പോള്‍ സാധാരണയില്‍ കുറഞ്ഞാല്‍ കാര്‍ഷികോത്പാദനം പ്രത്യേകിച്ച് നെല്ലിന്‍റെ വിളവില്‍ വലിയ കുറവുണ്ടായേക്കാം.

ജലലഭ്യതയാണ് മറ്റൊരു വലിയ വെല്ലുവിളി. ജലസേചനം നടത്തുന്ന ഭൂമിയിലാണ് മഴകിട്ടുന്നതിനേക്കാള്‍ മികച്ച വിളവ് സാധ്യം. പക്ഷേ നമ്മുടെ രാജ്യത്ത് വിവിധയിടങ്ങളില്‍ അണക്കെട്ടുകള്‍ വറ്റി വരളുകയാണ്.

കിഴക്ക്-തെക്കേ ഇന്ത്യയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ദീര്‍ഘകാല ശരാശരിയില്‍ നിന്ന് വളരെ കുറഞ്ഞിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വരും ആഴ്‌ചകളിലെങ്കിലും നല്ലമഴ കിട്ടിയില്ലെങ്കില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും വലിയക്ഷാമം നേരിടും.

കൃഷിക്കായി മഴയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകര്‍ ആണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. മഴ വൈകുന്നത് മൂലം ഇവര്‍ക്ക് വിള നഷ്‌ടമുണ്ടാകും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കടുത്ത വരൾച്ച തുടരുന്ന പശ്ചാത്തലത്തിൽ, അടിയന്തിരമായി മഴ ലഭിക്കുന്നതിനായി പ്രത്യേക സർവ്വമത പ്രാർത്ഥനകളും പൂജകളുമായി തമിഴ്‌നാട്ടിലെ കർഷകർ എത്തിയതും കേരളം കണ്ടതാണ്.

ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ഇത്തവണത്തെ ഒന്നാം കൃഷി പൂർണമായും അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ തേക്കടിയിൽ വേറിട്ട പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചത്. 

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവർഷത്തിലുണ്ടായ കടുത്ത കുറവ് തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് ക്യാച്ച്മെന്റ് ഏരിയകളിൽ മഴ പെയ്യാത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് പൂർണ്ണമായും നിലച്ച മട്ടാണ്.

Tags

Share this story

From Around the Web