കെ.വൈ.എം.എ. വിമലാ ജോസഫ് തെക്കേമുറിയില്‍ എക്‌സലന്‍സി അവാര്‍ഡ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ് മെന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗം എന്ന നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വിമലാ ജോസഫിന്റെ സ്മരണാര്‍ത്ഥം കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്നു.
2020-25 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തംഗം, മൂന്ന് മികച്ച ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ക്ക് വിമലാ ജോസഫ് തെക്കേമുറിയില്‍ എക്‌സലന്‍സി അവാര്‍ഡും മംഗളപത്രവും സമ്മാനിക്കുന്നതാണ്.
പരിഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച സംക്ഷിപ്തവിവരണം തയ്യാറാക്കി ആഗസ്റ്റ് 25നകം മേഖലാകണ്‍വീനര്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്.പ്രസിഡന്റ് ജെയിംസ് പള്ളിവാതുക്കല്‍97440 02011, സെക്രട്ടറി അഡ്വ. അഭിലാഷ് ചന്ദ്രന്‍ 94952 14655,ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ കുന്നേല്‍9249352618,ഓര്‍ഗനൈസിങ് സെക്രട്ടറി ബിമല്‍ ആന്റണി 9995006062.