കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ ഭക്ഷണങ്ങൾ വലിച്ചെറിയുന്നവർക്ക് പിഴ

kuwait

കുവൈറ്റ്: കുവൈറ്റിൽ പൊതു സ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടികളുമായി പരിസ്ഥിതി സംരക്ഷണ അതോറിറ്റി. 

പൊതുഇടങ്ങളിൽ പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിന്റെ പേരിൽ പലരും ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.

നിർദ്ദിഷ്ട മാലിന്യ തൊട്ടിലിൽ ഒഴികെ പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് 500 ദിനാർ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 

പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ എല്ലാ പൗരന്മാരും താമസക്കാരും സഹകരിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. സമൂഹാരോഗ്യവും പൊതുശുചിത്വവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു.

Tags

Share this story

From Around the Web