കുവൈറ്റ് സിറ്റി മാർത്തോമ പാരീഷ് ഫെസ്റ്റിവെൽ - കൊയ്തുത്സവ കുപ്പൺ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമാ പാരിഷിന്റെ നേതൃത്വത്തിൽ 2025-2026 വർഷത്തെ കൊയ്ത്തുത്സവം – പാരീഷ് ഫെസ്റ്റിവൽ & റാഫിൾ ഡ്രോയുടെ ലോഗോ പ്രകാശനം ഇടവക ആരാധനമദ്യേ ഇടവക വികാരി റെവ. ഡോ. ഫിനോ എം. തോമസ് നിർവഹിച്ചു.
അബ്ബാസിയയിലും നെക്ക് ചർച്ചിലും വെച്ച് നടന്ന ചടങ്ങുകളിൽ തോമസ് പള്ളിക്കൽ, ഡോ. ജിബിൻ ജോൺ, ഉമ്മൻ ഫിലിപ്പ്, ജെഫ് ഐപ്പ്, തോമസ് ജോൺ (ജോസ്), മാത്യു കെ. തോമസ്, ഡോ. ബോബി ജോസഫ് തോമസ്, തോമസ് ജോൺ (റെജി), അനിൽ ചാക്കോ, മിലൻ ആലുങ്കൽ എന്നി ഇടവക അംഗങ്ങൾക്ക് ആദ്യ കൂപ്പണുകൾ നൽകി കൊണ്ട് വികാരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ലോഗോ പ്രകാശനച്ചടങ്ങിൽ ഇടവകയുടെ ട്രസ്റ്റിമാരായ ജിബി വർഗീസ് തരകൻ, മാത്യു വർഗീസ്, ജോബി കെ. എം, ആത്മായ ശ്രുശ്രൂഷകർ തോമസ് മാത്യു, അലക്സ് ജേക്കബ്, റാഫിൾ കൂപ്പൺ കൺവീനർമാരായ ജേക്കബ് മാത്യു, ജോർജ് ജേക്കബ്, എബ്രഹാം ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊയ്ത്തുത്സവത്തിൽ എല്ലാവരും സജീവമായി പങ്കാളികളാകണമെന്ന് ഇടവക വികാരി എല്ലാവരെയും മീറ്റിംഗിൽ വെച്ച് ആഹ്വാനം ചെയ്തു.
നവംബർ 21-ന് വെള്ളിയാഴ്ച രാവിലെ 7.00 മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ചാണ് വിവിധ പരിപാടികൾ നടക്കുന്നത്. പൊതു സമ്മേളനത്തിൽ കുവൈറ്റിലെ കലാ സാംസ്കാരിക മേഖലയിലെ പ്രശസ്തരോടൊപ്പം മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ്. റെവ. ഡോ. യുയാക്കിം മാർ കൂറിലോസ് മുഖ്യ അതിഥിയാവും. കൂടാതെ പ്രശസ്ത പിന്നണിഗായകർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
കൊയ്ത്തുത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 18 ൽ പരം കമ്മിറ്റികളും 250-ൽ അധികം ആളുകളും പ്രവർത്തനം ആരംഭിച്ചതായി സെക്രട്ടറിയും പാരീഷ് ഫെസ്റ്റിവലിന്റെ കൺവീനർ കൂടി ആയ ജോബി കെ.എം, പബ്ലിസിറ്റി കൺവീനർ തോമസ് പി. മാത്യു എന്നിവർ അറിയിച്ചു.