കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

 
BUS


മലപ്പുറം: കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് പരാതിയില്‍ പറയുന്നത്. 

അതേസമയം, അപകടസമയത്ത് മറ്റൊരു വാഹനം ഇടിച്ചതായോ മുന്നില്‍ തടസ്സമുണ്ടായതായോ ഇതുവരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. 

റോഡിന്റെ അശാസ്ത്രീയതയും ബസിന്റെ വേഗവും ഉള്‍പ്പെടെ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web