കുറ്റിപ്പുറം ബസ് അപകടം: പരിക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ ടോള്‍ പ്ലാസയില്‍ കുടുങ്ങിയതായി പരാതി

 
RTYYY

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തില്‍ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലന്‍സുകള്‍ വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതായി പരാതി. 

അപകടസ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ തുടര്‍ന്നും ആംബുലന്‍സുകള്‍ എത്തുമെന്ന് ടോള്‍ ജീവനക്കാരെ അറിയിച്ച് പ്രത്യേക പാത ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ഇതോടെ പിന്നാലെയെത്തിയ ആംബുലന്‍സുകള്‍ ടോള്‍ പ്ലാസയില്‍ ഏറെ നേരം കുടുങ്ങിക്കിടന്നതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. 

വലിയ ആംബുലന്‍സുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ പ്രത്യേക ട്രാക്ക് ഇല്ലാത്തതും നിലവിലെ വഴി പരിക്കേറ്റവരെ കൊണ്ടുപോകാന്‍ പ്രയാസമുള്ളതുമാണെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്നീട് ആംബുലന്‍സുകള്‍ കടത്തിവിട്ടത്.
 

Tags

Share this story

From Around the Web