കുറവിലങ്ങാട് ഉണരുന്നു വചന ദിനങ്ങളിലേക്ക്

കുറവിലങ്ങാട്: അനേകായിരങ്ങള്‍ക്ക് വചനവിരുന്നൊരുക്കി പത്താമത് കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന് നാളെ തുടക്കമാകും. പത്താമത് ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളില്‍ പാലാ രുപത വികാരി ജനറാള്‍മാരായ മോണ്‍. ഡോ. ജോസഫ് മലേപറമ്പില്‍ , മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, മോണ്‍. ഡോ. സെബാസ്റ്റിയന്‍ വേത്താനത്ത്, മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 5.30, 6.30, 7.30, വൈകുന്നേരം 4.30 എന്നീസമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
വൈകുന്നേരം ഒന്‍പതിന് കണ്‍വന്‍ഷന്‍ സമാപിക്കും. 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിയതികളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും അവസരമൊരുക്കിയിട്ടുണ്ട്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയി കരിമരുതുങ്കല്‍ എന്നിവരാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വന്‍ഷനില്‍ സേവനം നല്‍കുന്ന മുഴുവന്‍ വോളണ്ടിയര്‍മാരുടേയും ധ്യാനം നടത്തി. വോളണ്ടിയര്‍മാര്‍ ഒരുമിച്ച് ജപമാലയര്‍പ്പണവും നടത്തി.