ലോകസമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനയും ആരാധനയും നടത്തി കുറവിലങ്ങാട് തീര്‍ത്ഥാടന ഇടവക
 

 
prayer

കുറവിലങ്ങാട്: ലോകസമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനയും ആരാധനയും നടത്തി  കുറവിലങ്ങാട് തീര്‍ത്ഥാടന ഇടവക. ലെയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ആഹ്വാനവും സീറോ മലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ നിര്‍ദ്ദേശവും അനുസരിച്ചാണ്  ഇടവകയില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയത്.


 നൂറുകണക്കായ ഇടവകാംഗങ്ങള്‍ ആരാധനയിലും  ജപമാലയിലും പങ്കെടുത്തു. പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയില്‍ സന്ദേശം നല്‍കി. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായില്‍, ഫാ. ജോസഫ് ചൂരയ്ക്കല്‍, ഫാ. തോമസ് താന്നിമലയില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. പോള്‍ മഠത്തിക്കുന്നേല്‍, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കീല്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 


സന്യസ്തരും യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും പങ്കെടുത്തു. ലോകസമാധാനത്തിനും സായുധസംഘര്‍ഷങ്ങളില്‍ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി ഉപവാസപ്രാര്‍ത്ഥനാ ദിനാചരണം നടത്താന്‍ ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

Tags

Share this story

From Around the Web