പാലിയേറ്റീവ് പദ്ധതിയുമായി കുറവിലങ്ങാട് ഇടവക പിതൃവേദി

 
Paleative

കുറവിലങ്ങാട്: ഇടവക പ്രദേശത്തെ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനപരിചരണം ഉറപ്പാക്കാന്‍ പദ്ധതിയുമായി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവക പിതൃവേദി യൂണിറ്റ്. 

സീറോമലബാര്‍ സഭ സമുദായശക്തീകരണ പദ്ധതിയുടെ ഭാഗമായാണ് സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന പ്രവര്‍ത്തനം. 

ഡയറക്ടര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 121 ഇന കര്‍മ്മപരിപാടികളാണ് പിതൃവേദി യൂണിറ്റ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. 


ഇടവകാതിര്‍ത്തിയിലെ കിടപ്പ് രോഗികളെ സന്ദര്‍ശിക്കാനും സാധ്യമായ നഴ്‌സിംഗ് കെയറടക്കം സമ്മാനിക്കാനുമാണ് ലക്ഷ്യം. 

ഇടവക പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് രോഗികളുടേയും കുടുംബങ്ങളുടേയും സാമൂഹിക ആവശ്യങ്ങളിലും പങ്കുചേരും. 


രോഗികളുടെ പേരുവിവരങ്ങള്‍ ഇടവക കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ശേഖരിക്കുന്നത്. 
രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി വീടുകളിലുള്ള വാക്കര്‍, വീല്‍ചെയര്‍, സര്‍ജിക്കല്‍ കോട്ട്, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ഏറ്റെടുത്ത് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9447367194, 9495849784 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. 


പദ്ധതിയുടെ ഭാഗമായി ഒരു സര്‍ജിക്കല്‍ കോട്ട് വാങ്ങി നല്‍കി. പദ്ധതി രൂപീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി ഷാജി പാറപ്പുറത്ത്, ട്രഷറര്‍ ജോബിഷ് പട്ടരുമഠം, മേഖല പ്രസിഡന്റ് ജോര്‍ജ് ടിക്‌സണ്‍ മണിമലത്തടത്തില്‍, യോഗപ്രതിനിധി ജോസ് സി. മണക്കാട്ട്, വൈസ് പ്രസിഡന്റ് ജോണപ്പന്‍ നിരപ്പില്‍, ജോയിന്റ് സെക്രട്ടറി ജോസ് പട്ടരുമഠം, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web