കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ 29 മുതല്‍

 
kuravilagad


കുറവിലങ്ങാട്: എട്ട് നോമ്പിനു ഒരുക്കമായി പതിനൊന്നാമത് കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷന്‍ 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ നടക്കും. കണ്‍വെന്‍ഷന്‍ വയനാട് വടുവന്‍ചാല്‍ അനുഗ്രഹ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാലുമുതല്‍ ഒന്‍പതു വരെയാണ് കണ്‍വന്‍ഷന്‍. കൗണ്‍സലിംഗിനും കുമ്പസാരത്തിനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. 30, 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ഒരുക്കിയിട്ടുള്ള കൗണ്‍സലിംഗിന് അനുഗ്രഹ റിട്രീറ്റ് സെന്റര്‍ നേതൃത്വം നല്‍കും. 29, 31, സെപ്റ്റംബര്‍ ഒന്ന്, നാല് തീയതികളിലാണ് കുമ്പസാരത്തിന് ക്രമീകരണം.

കുറവിലങ്ങാട് നസ്രാണി മഹാസംഗമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.30ന് ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി തിരുനാള്‍ കൊടിയേറ്റും. 4.30ന് പാലാ രൂപത മുഖ്യവി കാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. സെപ്റ്റംബര്‍ രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യന്‍ താമരശേരിയും മൂന്നിന് ഇടുക്കി രൂപതയിലെ നെടുങ്കണ്ടം പള്ളി ആര്‍ച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമലയും അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂര്‍ പള്ളി ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോര്‍ജ് മംഗലത്തിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. എട്ടിന് 10ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറ ങ്ങാട്ട് തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

Tags

Share this story

From Around the Web