കുല്‍ഗാമിലെ ഏറ്റുമുട്ടല്‍: ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

ജമ്മു:ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം. നഗരപ്രദേശങ്ങളില്‍ സൈന്യം സുരക്ഷ വര്‍ധിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീര മൃത്യുവരിച്ചിരുന്നു. ഭീകരവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഒരു ഭീകരവാദിയെ സൈന്യം വധിച്ചിരുന്നു.
എന്നാല്‍ ഏറ്റുമുട്ടലിന്റെ ഭാഗമായി ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. വീണ്ടും ഏറ്റുമുട്ടല്‍ തുടരുകയും വീണ്ടും ഒരു ഭീകരവാദിയെ കൂടി വധിക്കുകയും ചെയ്തു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേല്‍ക്കുകയായിരുന്നു.