കുദാശകള്‍; ദൈവത്തിന്റെ അദൃശ്യമായ കൃപാവരം 

 
555

യേശുക്രിസ്തു സ്ഥാപിച്ചതും ദൈവത്തിന്റെ അദൃശ്യമായ കൃപാവരം ദൃശ്യമായ അടയാളങ്ങളിലൂടെ വിശ്വാസിക്ക് നല്‍കപ്പെടുന്നതുമായ ചടങ്ങുകളെയാണ് കൂദാശകള്‍ എന്ന് വിളിക്കുന്നത്. 

സഭയുടെ കൂട്ടായ്മയില്‍ കൗദാശിക ജീവിതം നയിക്കുക വഴി മനുഷ്യര്‍ ദൈവവുമായി നിരന്തര ബന്ധം പുലര്‍ത്തുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവ സഭകളില്‍പ്രധാനമായും ഏഴ് കൂദാശകളാണുള്ളത്. ഇവ മനുഷ്യന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെയും സുപ്രധാന നിമിഷങ്ങളെയും സ്പര്‍ശിക്കുന്നു

മാമ്മോദീസ: ക്രിസ്തീയ ജീവിതത്തിലേക്കുള്ള പ്രവേശന കവാടം. ഇത് പാപങ്ങളില്‍ നിന്നുള്ള മോചനവും സഭാംഗത്വവും നല്‍കുന്നു.

സ്ഥൈര്യലേപനം: പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് വിശ്വാസത്തില്‍ ദൃഢപ്പെടുവാനും, സഭയുടെ സാക്ഷികളായി ജീവിക്കാനും സഹായിക്കുന്നു.

ദിവ്യകാരുണ്യം: കൂദാശകളുടെ കേന്ദ്രബിന്ദു. യേശുക്രിസ്തുവിന്റെ ശരീരരക്തങ്ങളില്‍ പങ്കുചേരുന്നതിലൂടെ ആത്മീയ പോഷണം ലഭിക്കുന്നു.

അനുതാപം/കുമ്പസാരം: അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവീകക്ഷമയും സമാധാനവും പ്രാപിക്കുന്നു.

രോഗീലേപനം രോഗികള്‍ക്ക് ആശ്വാസവും ശാരീരികവും ആത്മീയവുമായ സൗഖ്യവും നല്‍കുന്നു.

പൗരോഹിത്യം: സഭയെ നയിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനുമായി തിരഞ്ഞെടുത്തവരെ ദൈവദൂതരായി അഭിഷേകം ചെയ്യുന്നു.

വിവാഹം: ദൈവം സ്ഥാപിച്ച കുടുംബജീവിതത്തെ ആശീര്‍വദിക്കുകയും, ദമ്പതികള്‍ക്ക് പരസ്പര സ്‌നേഹത്തിലും വിശ്വസ്തതയിലും ജീവിക്കാനുള്ള കൃപ നല്‍കുകയും ചെയ്യുന്നു.

Tags

Share this story

From Around the Web