കെഎസ്ടിപി ക്രമക്കേട്: ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം

 
gynashkumar

തിരുവനന്തപുരം: കെഎസ്ടിപി കരാർ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം.

 കരാറുകാരൻ സാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് കോടി രൂപ ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ സീ ബീൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ വെളിപ്പെടുത്തൽ.

അതേസമയം, വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

 വിഷയം ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ യോഗവും ഉടൻ ചേരും.

Tags

Share this story

From Around the Web