കെഎസ്ടിപി ക്രമക്കേട്: അന്വേഷണം ആരംഭിച്ച് വിജിലൻസ്; പരാതിക്കാരനിൽ നിന്ന് ഉടൻ മൊഴി രേഖപ്പെടുത്തും

 
Gynash

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ് സംഘം.

പരാതിക്കാരനായ സാജനില്‍ നിന്ന് ഉടൻ മൊഴി രേഖപ്പെടുത്തും. രേഖകളുടെ പരിശോധനയും വൈകാതെ ആരംഭിക്കും.

കൃത്യമായ തെളിവ് ലഭിച്ചാൽ ​ഗ്യാനേഷ് കുമാറിനെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ​ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന് ലീസീ ബീൻ തന്നോട് പറഞ്ഞെന്നായിരുന്നു സാജൻ വെളിപ്പെടുത്തിയിരുന്നത്.

 സാജന്റെ പരാതി പ്രാഥമിക തെളിവായി കണക്കാക്കാം എന്നായിരുന്നു വിജിലൻസിന് ലഭിച്ച നിയമോപദേശം.

ഗ്യാനേഷ് കുമാർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്.

പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന പതി-ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്നു മലേഷ്യൻ എൻജിനീയറായ ലീ സീ ബീൻ.

കമ്പനിയുടെ ബില്ലുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.

 കൈക്കൂലി നൽകാൻ കമ്പനി തയ്യാറാകാതിരുന്നതോടെ ബില്ലുകൾ തടഞ്ഞുവെച്ചതായി ലീ സീ ബീൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജൻ വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web