പൂജ, ദീപാവലി കാലത്ത് കോട്ടയം വഴി പ്രത്യേക ട്രെയിന്‍ സര്‍വീസ്, ബെംഗളൂരുവിലേക്ക് കെ.എസ്.ആര്‍.ടി.സിയും
കോട്ടയം: പൂജ, ദീപാവലി കാലത്ത് മുംബൈയിലേക്കും തിരിച്ചും കോട്ടയം വഴി പ്രതിവാര പ്രത്യേക ട്രെയിന്‍ സര്‍വീസ്. തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് (കൊച്ചുവേളി) കുര്‍ള എല്‍.ടി.ടിയിലേക്കാണ് സര്‍വീസ്.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 21വരെ കൊങ്കണ്‍ പാതയിലൂടെ കോട്ടയം വഴിയാണിത്. നാട്ടിലേക്ക് വരുന്നവര്‍ക്കുപുറമേ, പൂജ, ദീപാവലി അവധിക്കാലത്തു കൊങ്കണ്‍, ഗോവ, എന്നിവിടങ്ങളിലേക്കു വിനോദസഞ്ചാരത്തിന് പോകുന്നവര്‍ക്കും സ്പെഷല്‍ ട്രെയിന്‍ ഗുണകരമാണ്.
ഒക്ടോബര്‍ 15-മുതല്‍ നവംബര്‍ 19-വരെ വ്യാഴാഴ്ചകളില്‍ എല്‍.ടി.ടി.യില്‍നിന്ന് വൈകീട്ട് നാലിനു പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാത്രി 11.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.
തിരുവനന്തപുരം നോര്‍ത്ത് എല്‍.ടി.ടി. (01464)
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 21 വരെ ശനിയാഴ്ചകളില്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് ഉച്ചയ്ക്ക് 2.15-നു പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാത്രി 11.55-ന് എല്‍.ടി.ടിയില്‍ എത്തും.
കെ.എസ്.ആര്‍.ടി.സി. ബെംഗളൂരു, മൈസൂരു
കേരള ആര്‍.ടി.സി. കേരളത്തില്‍നിന്ന് ബെംഗളുരു, മൈസൂരു എന്നിവിടങ്ങളിലേക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെയാണിത്.
ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, നിലമ്പൂര്‍, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, അടൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും മൈസൂരുവില്‍നിന്നു കണ്ണൂരിലേക്കുമാണു പ്രത്യേക സര്‍വീസുകള്‍.
ചിലബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലാകും സര്‍വീസ് നടത്തുക. തിരക്കനുസരിച്ചു കൂടുതല്‍ സ്പെഷല്‍ സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.