മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം; ‘റോയൽ വ്യൂ 2.0’ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി കെ ബി ഗണേഷ് കുമാർ
പുതുവത്സര സമ്മാനവുമായി KSRTC. മൂന്നാറിലേക്ക് രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ്സിൻ്റെ ഫ്ലാഗോഫ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു.
കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ബസ്സിൻ്റെ പൂർണമായ നിർമ്മാണം നടന്നത്.
മൂന്നാറിൽ വിനോദ സഞ്ചാര മേഖലയിലാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് KSRTC അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് യാത്ര ഹിറ്റാവുകയും, ഒരു കോടിയിലേറെ വരുമാനം നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടാം റോയൽ വ്യൂ ഡബിൾ ഡെക
പുറംകാഴ്ചകൾ പൂർണമായി കാണുന്ന രീതിയിൽ മൂന്നാറിനുവേണ്ടി വൈറ്റ് ഹോൾഡർ പീറ്റൂസി പ്രത്യേകം രൂപകൽപ്പന ചെയ്ത ബസാണിത്.
ബസ്സിൻ്റെ മുകൾനിലയിലിരുന്ന് തെയ്യിലക്കാടുകളും മല മടക്കുകളും സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും.
മന്ത്രി കെബി ഗണേഷ് കുമാർ രണ്ടാം ഡബിൾ ഡെക്കർ ബസ്സിൻ്റെ ഫ്ലാഗോഫ് നിർവഹിച്ചു.
തിരുവനന്തപുരത്തെ നഗരകാഴ്ചകള്‍ കാണാന്‍ ഒരുക്കിയതായിരുന്നു ഡബിള്‍ഡെക്കര്‍ ബസ്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം വന്നു.
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലേക്ക് ഡബിള്‍ഡെക്കര്‍ ബസ് എത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.