ഓണം സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ടിക്കറ്റുകള്‍ ഓണ്‍ലൈനായി എങ്ങനെ ബുക്ക് ചെയ്യാം?

 
ksrtc



തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ലഭ്യമാണ്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.www.keralartc.com

വെബ്‌സൈറ്റ് വഴിയോ 'എന്റേ കെഎസ്ആര്‍ടിസി നിയോ ഒപിആര്‍എസ്' മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമില്ലാത്തവര്‍ക്കായി കേരളത്തിലെ എല്ലാ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈ മാസം 18 മുതല്‍ സെപ്റ്റംബര്‍ 1 വരെയും തിരികെ കേരളത്തിലേക്ക് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെയുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കോട്ടയം, മലപ്പുറം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ ജില്ലകളിലേക്ക് സൂപ്പര്‍ ഡീലക്‌സ്, സ്‌പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഉണ്ട്. കൂടാതെ മൈസൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web