തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി  പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ ആക്രമണം; ചില്ലുകള്‍ തകര്‍ത്തു.ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു

 
PRIYADARSHINI



തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

 ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂര്‍ ഡിപ്പോകളിലുള്ള ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പില്‍ ജങ്ഷനിലെ സ്റ്റേ ബസുകളായിരുന്നു ഇവ. 

തിരുവനന്തപുരത്തേക്കും മെഡിക്കല്‍ കോളജിലേക്കുമായിട്ടാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web